kerala gets more rain
തിരുവനന്തപുരം: മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 231.2 മില്ലിലിറ്റര്‍ അധിക മഴ ലഭിച്ചതായി കണക്ക്. അഞ്ച് ജില്ലകളില്‍ മഴയുടെ അളവ് കാര്യമായ വര്‍ദ്ധനവുണ്ടായി. വടക്കന്‍ കേരളത്തിലെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം മഴ കിട്ടിയതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 8 വരെയുള്ള കണക്കാണ് പുറത്തുവന്നത്. സാധാരണ 1602.4 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന ഇക്കാലയളവില്‍ ഇടുക്കിയില്‍ 2265 മില്ലീമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പാലക്കാട് 38 ശതമാനം അധിക മഴ ലഭിച്ചു. പക്ഷെ കാസര്‍ഗോഡും തൃശ്ശൂരും മഴ സാധാരണ തോതിനേക്കാള്‍ കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.