തൃശ്ശൂര്‍: വിവാഹ വേദിയിലും നിറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച 800 രൂപ വാക്സിന് ചാലഞ്ച്. വാക്സിന് ചാലഞ്ചില്‍ പങ്കാളികളായതാകട്ടെ വധൂവരന്മാരും. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിക്കാണ് 10,000 രൂപ കൈമാറിയത്.
മുണ്ടൂര്‍ തെക്കന്‍പുരക്കല്‍ വീട്ടില്‍ ദീപകിന്റെയും കൂര്‍ക്കഞ്ചേരി കരിക്കന്ത്ര വീട്ടില്‍ ലക്ഷ്മിയുടെയും വിവാഹ സല്‍ക്കാര ചടങ്ങിലാണ് വാക്സിന് ചാലഞ്ച് നിറഞ്ഞത്. ഉജ്ജീവന് ബാങ്ക് പടിഞ്ഞാറേകോട്ട ശാഖയില്‍ ക്ലര്‍ക്കാണ് ദീപക്. ബിബിഎ പൂര്‍ത്തിയാക്കിയ ലക്ഷ്മി 2010ല്‍ ഇറങ്ങിയ ‘ജലച്ചായം’ സിനിമയില്‍ ബാലനടിയായി അഭിനയിച്ചിട്ടുണ്ട്.