ചവറ: പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ മുന്‍ സൈനികന് ചെങ്ങന്നൂരില്‍ പിടിയില്‍. കൊട്ടാരക്കര വാളകം ആണ്ടൂര്‍ പൂവണത്തും വിള പുത്തന്‍വീട്ടില്‍ സന്തോഷ് കുമാര്‍ (46) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇയാള്‍ ചവറയിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കേണല്‍ എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തി വന്നത്. മകന് റെയില്‍വേയില്‍ ജോലിവാഗ്ദാനം ചെയ്ത് പന്മന ചോല ആണുവേലില്‍ തേജസ് ഭവനില്‍ പങ്കജാക്ഷന് പിള്ളയില്‍ നിന്നും നാലര ലക്ഷം രൂപയും ഇദ്ദേഹത്തിന്റെ ബന്ധു പീതാംബരന് പിള്ളയുടെ മകനു ജോലി നല്‍കാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപയും തട്ടിയെടുത്തതായാണു പരാതി.
2019 ജൂലൈയിലാണ് ഇവരില്‍ നിന്നും പണം കൈപ്പറ്റിയത്. ഹരിപ്പാട്, കായംകുളം, പാലക്കാട്, കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളുള്ള ഇയാള്‍ കോടികളുടെ തട്ടിപ്പാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.