ഇടുക്കി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാനാകാതെ മുഖ്യമന്ത്രിയും സംഘവും മടങ്ങി. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി അല്പസമയം മുന്‍പാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സംഘം തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടത്.
ശംഖുമുഖം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നാരംഭിച്ച ഹെലികോപ്ടര്‍ പര്യടനത്തില്‍ പിണറായിക്കൊപ്പം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന് എന്നിവരുമുണ്ടായിരുന്നു.
ആദ്യം ഇടുക്കിയിലെത്തുന്ന സംഘം കട്ടപ്പനയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷം വയനാട്ടിലേക്ക് തിരിക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാനാകാതെ വന്നതോടെ സംഘം നേരെ വയനാട്ടിലേക്ക് തിരിച്ചു.