കൊല്ലം: പോലീസ് സ്റ്റേഷനില്‍ ബൈക്കുമായി വന്ന് അഭ്യാസപ്രകടനം. നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് പൊലീസ് പിടിച്ച് കേസെടുത്ത് വിട്ടുകൊടുത്ത ബൈക്കുമായി സ്റ്റേഷന് മുന്നില്‍ എത്തിയാണ് യുവാവിന്റെ അഭ്യാസപ്രകടനം. ഇത് വീഡിയോയില്‍ പിടിച്ച് പൊലീസിനെ വെല്ലുവിളിച്ച് യുട്യൂബില്‍ ഇടുകയും ചെയ്തു.
കൊല്ലം പരവൂര്‍ സ്റ്റേഷനു മുന്നില്‍ നടത്തുന്ന ബൈക്ക് പ്രകടനത്തിന്റെ വീഡിയോയാണ് വൈറലായത്. കൊല്ലം- പരവൂര്‍ തീരദേശ പാതയില്‍ നിന്നു പൊലീസ് ബൈക്ക് പിടികൂടുന്നത് മുതല്‍ മൊബൈല്‍ ഫോണില്‍ രഹസ്യമായി ചിത്രീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത സ്പോര്‍ട്സ് ബൈക്ക് പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതും വീഡിയോയില്‍ കാണാം. സ്റ്റേഷനില്‍ നിന്ന് ബൈക്ക് യുവാവ് പുറത്തേക്ക് ഇറക്കുന്നതാണ് അടുത്ത ദൃശ്യം. റോഡിലേക്കിറങ്ങിയ ഉടന്‍ ബൈക്ക് ഓടിച്ച യുവാവ് പിന്‍വശത്തെ ടയര്‍ പൊക്കി ഒടിച്ചു പോകുകയും ചെയ്യുന്നുണ്ട്.
‘അവനെ പിടിക്കാന്‍ ഏമാന്മാര്ക്ക് ഉടല് വിറയ്ക്കും. അവന് നാലാം ദിവസം സ്റ്റേഷനില്‍ നിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും. പിടിച്ചവനെ ഐസ് പെട്ടിയില്‍ കിടത്തും’- എന്നിങ്ങനെ ഭീഷണിയാടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോയ്ക്ക് പ്രചാരം ലഭിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.