കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് പടരുന്നു. കഴിഞ്ഞ ദിവസം 71 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രണ്ടു ജീവനക്കാര്‍ക്കും 69 തടവുകാര്‍ക്കുമാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 20ന് നടത്തിയ പരിശോധനയുടേതാണ് ഫലം.
നേരത്തെ നടത്തിയ പരിശോധനയിലും ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജയിലിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മുന്നോട്ട് പോകുന്നതിനിടയിലാണ് 72 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈന് സെന്ററിലേക്ക് മറ്റും.