ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയതിനു പിന്നാലെ ചെറുതോണി ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. കുത്തൊഴുക്കില്‍ സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു.
സമീപത്തുള്ള ചെറുതോണി പാലവും അപകടാവസ്ഥയിലാണെന്ന് അധികൃതര്‍ വിലയിരുത്തി. അധികമായി പുറത്തേക്കൊഴുക്കുന്ന വെള്ളം ഇപ്പോള്‍ ചെറുതോണിപ്പാലത്തിലൂടെയാണ് കുതിച്ചൊഴുകുന്നത്.