തിരുവനന്തപുരം: മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടത്താനിരുന്ന അറ്റ് ഹോം സ്വീകരണ പരിപാടി റദ്ദാക്കി. ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് തീരുമാനിച്ചതായും ഗവര്‍ണര്‍ പി. സദാശിവം അറിയിച്ചു.
രാജ്ഭവന് ജീവനക്കാരോടും, സര്‍ക്കാര്‍ ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാന ചെയ്യാനും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്റെയും ദുരന്ത നിവാരണ ഏജന്‍സികളുടേയും നിര്‍ദേശങ്ങള്‍ അനുസരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ നടപടികള്‍ക്കും പൊതുജനങ്ങള്‍ സഹകരിക്കണം. സര്‍ക്കാര്‍ നടത്തിവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ സംതൃപ്തി രേഖപ്പെടുത്തി