പഴയങ്ങാടി: നിയന്ത്രണംവിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ ഒരാള്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് തിരിപ്പൂര് സ്വദേശി മുത്തു (26) ആണ് മരിച്ചത്. പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ എരിപുരം സര്‍ക്കിളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടം നടന്നത്.
നാഷണല്‍ പര്‍മിറ്റ് ലോറി നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ലോറി ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മംഗലാപുരത്ത് നിന്ന് ത്രിച്ചിനാപ്പള്ളിയിലേക്ക് കല്‍ക്കരിയുമായി പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടി.എന്‍ 37. ബി.വൈ 6699 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കെട്ടിടം പാടെ തകരുകയും ചെയ്തു. സമീപത്തെ കെ. ഭാര്‍ഗ്ഗവന്റെ ഉടമസ്ഥതയിലുള്ള ബിന്ദു ഹോട്ടലും ഭാഗികമായി തകര്‍ന്നു. മുന്‍വശം പൂര്‍ണമായി തകര്‍ന്ന ലോറിയില്‍നിന്ന് ഒരു മണിക്കൂറിലേറെ സമയമെടുത്താണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്.