മലപ്പുറം: അധ്യപകരില്‍ നിന്നും പണം തട്ടി മുങ്ങിയ ദമ്പതിമാര്‍ പത്ത് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. പോത്തുകല്‍ സ്വദേശികളായ സകറിയ ലൂക്കോസ്(56), ലീലാമ്മ സകറിയ(52) എന്നിവരാണ് പിടിയിലായത്. ഗാസിയാബാദില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അധ്യാപക സൊസൈറ്റി രൂപീകരിച്ചാണ് ഇരുവരും പണം തട്ടിയത്. 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുല്ലങ്കോട് ഗവ ഹൈസ്കൂളിലെ അനധ്യാപികയായ ലീലാമ്മ ഭര്‍ത്താവ് ക്രിസ്തീയ പുരോഹിതനായ സക്കറിയ ലൂക്കോസുമായി ചേര്‍ന്ന് സ്കൂളിലെ അധ്യാപകരില്‍ നിന്ന് പണ സമാഹരണം നടത്തി.
അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ചായിരുന്നു ഇത്. പണത്തിന് പുറമെ 50 പവനോളം സ്വര്‍ണാഭരണങ്ങളും അധ്യാപികരില്‍ നിന്ന് കൈക്കലാക്കി. നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട അവധിയെത്തിയപ്പോള്‍ ഇരുവരും കടന്നുകളഞ്ഞു. കാളികാവ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.