തിരുവനന്തപുരം: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൃഷിനാശമാണ് കേരളത്തില്‍ ഈ കാലവര്‍ഷ കെടുതിയില്‍ ഉണ്ടായിരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍. കേരളത്തിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.
ഈ കാലവര്‍ഷം ഏറ്റവും അധികം ബാധിച്ചത് കര്‍ഷകരെയാണെന്നും കൃഷി നഷ്ടപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ധന സഹായം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.