തൃശ്ശൂര്‍: ആനയെ ഉപദ്രവിച്ച സംഭവത്തില്‍ ഒന്നാം പാപ്പാന് അറസ്റ്റില്‍. തൃശ്ശൂരിലാണ് സംഭവം. പാമ്പാടി സുന്ദരന്‍ എന്ന നാട്ടാനയെ ആണ് ഒന്നാം പാപ്പാന് ആയ കണ്ണന് ഉപദ്രവിച്ചത്. പിന്നാലെ കണ്ണന് അറസ്റ്റിലാവുകയായിരുന്നു.
ഫോട്ടോ എടുക്കാന്‍ തല ഉയര്‍ത്തുന്നതിനായി തോട്ടി കൊണ്ട് അടിക്കുകയായിരുന്നു. തൊട്ടിപ്പാള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ കേസ്സ് എടുത്തത്.