തൃശ്ശൂര്‍: മൂന്ന് ദിവസം ട്രെയിന്‍ ഗതാഗതത്തിനും നിയന്ത്രണം. എറണാകുളം ടൗണ്‍ ഇടപ്പള്ളി റെയില്‍വേ പാതയില്‍ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാല്‍ ശനി (11), ഞായര്‍ (12), ചൊവ്വ(14) ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിനു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആറ് പാസഞ്ചറുകള്‍ ഉള്‍പ്പെടെ എട്ടോളം ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.
നാലു ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകും. ട്രെയിനുകളുടെ വേഗം കേരളത്തിലെ കനത്ത മഴയെതുടര്‍ന്ന് ഇപ്പോള്‍ നിയന്ത്രിച്ചിട്ടുണ്ട്. തൃശ്ശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ സ്ഥിരം യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ വലയും.
യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്സ്പ്രസിന് സ്റ്റോപുകള്‍ അനുവദിച്ചിട്ടുണ്ട്.