കതിരൂര്‍: കണ്ണൂര്‍ കതിരൂരില്‍ ബോംബ് സ്ഫോടനം. അപകടത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് സ്ഫോടനത്തില്‍ അറ്റത്. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ബുധനാഴ്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റതായാണ് വിവരം. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗാലപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ കതിരൂര്‍ നാലാംമൈലിലാണ് സ്ഫോടനം നടന്നത്.