ന്യൂഡല്‍ഹി: ഇന്നസെന്റ് എംപി അര്‍ബുദത്തെക്കുറിച്ച് എഴുതിയ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന ഗ്രന്ഥത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് കൈമാറി. ഇറ്റലിയിലെ പ്രമുഖ തത്ത്വചിന്തകയും എഴുത്തുകാരിയുമായ ഡോ. സബ്രീന ലേ ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത കൃതിയാണ് ഇന്നസന്റെ് കൈമാറിയത്.
നേരത്തേ പാര്‍ലമന്റെില്‍ തന്റെ അര്‍ബുദ അനുഭവങ്ങള്‍ വിവരിച്ചശേഷം ഇന്നസന്റെിനോട് ചികിത്സ സംബന്ധമായ വിവരങ്ങള്‍ സോണിയ ഗാന്ധി ആരാഞ്ഞിരുന്നു. അതിനുശേഷമാണ് സോണിയയുടെ പഴയ മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ കൃതി അവര്‍ക്ക് സമ്മാനിക്കാന്‍ ഇന്നസന്റെ് തീരുമാനിച്ചത്.
ഗ്രീക്ക്, ലാറ്റിന്‍, ഹീബ്രൂ ഭാഷകളില്‍ കൂടി അവഗാഹമുള്ള, അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയില്‍ ഡോക്ടറേറ്റ് നേടിയ സബ്രീന റോമിലെ പ്രസിദ്ധമായ സാപിയെന്‍സ സര്‍വകലാശാലയിലാണ് പഠിച്ചത്. പടിഞ്ഞാറിനും ഇസ്ലാമിനുമിടയിലുള്ള വിടവ് ഇല്ലാതാക്കാനും വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സംവാദങ്ങള്‍ സാധ്യമാക്കാനും ‘തവസുല്‍ യൂറോപ്’ എന്ന പേരില്‍ സബ്രീന തുടങ്ങിയ ഫൗണ്ടേഷന് ആഗോളതലത്തില്‍ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഖുര്‍ആന്റെ സമകാലിക ഇംഗ്ലീഷ് പരിഭാഷയുടെ ഇറ്റാലിയന്‍ തര്‍ജമ എഴുതിയ അവര്‍ ഭഗവദ്ഗീത ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്താനുള്ള ശ്രമത്തിലാണ്. ഇറ്റലിയിലേക്ക് കുടിയേറിയ മലയാളിയായ ഡോ. അബ്ദുല്‍ ലത്തീഫ് ചാലിക്കണ്ടിയാണ് ഭര്‍ത്താവ്.