തിരുവനന്തപുരം: യുഡിഎഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോളിംഗ് അവസാനിച്ച നിമിഷത്തിലാണ് നേതാവിന്റെ ആത്മവിശ്വാസം പങ്കുവെച്ചത്. കേരളത്തില്‍ ഉടനീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ സൂചനയാണ് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു. അന്താരാഷ്ട്ര പിആര്‍ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
രമേശ് ചെന്നിത്തലയുടെ വാക്കുകള്‍;
അഞ്ചു വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനം ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് ദൃശ്യമായത്. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടുവന്ന അഴിമതികള്‍ ഇടതു സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പിആര്‍ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടിമെതിച്ച സര്‍ക്കാര്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത്. ഭക്തര്‍ അതെല്ലാം തിരിച്ചറിഞ്ഞു
പരാജയ ഭീതിപൂണ്ട ഇടതു മുന്നണി സംസ്ഥാനത്ത് പല ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം കൈവിടരുത്.
വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന് വോട്ടര്‍പട്ടികയില്‍ സിപിഎമ്മും ഇടതു മുന്നണിയും നടത്തിയ കൃത്രിമം യുഡിഎഫ് പിടികൂടുകയും വോട്ടെടുപ്പ് ദിനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുകയും ചെയ്തതിനാല്‍ കള്ളവോട്ട് വലിയ തോതില്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും തളിപ്പറമ്പ് ഉള്‍പ്പടെ പല സ്ഥലത്തും കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മറ്റു മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നിട്ടുണ്ടോ എന്ന് സൂക്ഷമായ പരിശോധന വരും ദിവസങ്ങളില്‍ യുഡിഎഫ് നടത്തും. ഇടതുമുന്നണി ഇനിയും അട്ടിമറിക്ക് ശ്രമിക്കുമെന്നതിനാല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണം.
ll
iuy’;lhj