കണ്ണൂര്‍: കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ബിജെപി പറഞ്ഞാല്‍ എന്തുചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷംസീറിനെ തോല്‍പ്പിക്കാന്‍ തലശേരിയില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്നും സുധാകരന് പറഞ്ഞു.
കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ബിജെപി പറഞ്ഞാല്‍ എന്തുചെയ്യും. സിപിഎമ്മിനെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അതിനായി ആരു വോട്ടുതന്നാലും സ്വീകരിക്കുമെന്നും സുധാകരന് വ്യക്തമാക്കി.
പിന്നെ ഇതിനെതിര വിമര്‍ശനം ഉന്നയിക്കുന്നത് എസ്ഡിപിഐ പിന്തുണയില്‍ പഞ്ചായത്ത് ഭരിക്കുന്നവരാണെന്നും സുധാകരന് പറഞ്ഞു. അതേസമയം തലശ്ശേരിയില്‍ മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്ര മന്ത്രി വി മുരളീധരന് രംഗത്തുവന്നു.
സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു ആശയകുഴപ്പവും ഇല്ലെന്നും മുരളീധരന് പറഞ്ഞു.