പാലക്കാട്: വിജയിച്ചാല്‍ മണ്ഡലത്തിന്റെ മുഖഛായ മാറ്റുമെന്ന് വാക്കു നല്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് ജി വാര്യര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വികസനം ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ് സന്ദീപ് വാര്യര്‍.
മണ്ഡലത്തിന് നഷ്ടമായ 15 വര്‍ഷത്തെ കുറിച്ചാണ് സന്ദീപ് വോട്ടര്‍മാരോട് സംസാരിക്കുന്നത്. വികസന മുരടിപ്പിന് പരിഹാരം കാണാന്‍ എന്‍ഡിഎക്ക് കഴിയുമെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്.ഇവിടെ വ്യത്യസ്ത പ്രചാരണ രീതിയിലൂടെ സന്ദീപ് ശ്രദ്ധേയനായിട്ടുണ്ട്.
ബിജെപിയുടെ ഇതുവരെ കാണാത്ത പ്രചാരണത്തിനാണ് ഈത്തവണ ഷൊര്‍ണൂര്‍ സാക്ഷ്യം വഹിക്കുന്നത്. ഇതു വഴി ചരിത്രത്തില്‍ ആദ്യമായി ഷൊര്‍ണ്ണൂര്‍ ത്രികോണ മത്സരത്തിലേക്ക് നീങ്ങിയിരിക്കുന്നു. കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിച്ച മണ്ഡലത്തില്‍ അപ്രതീക്ഷിതമായി സന്ദീപ് വാര്യര്‍ എത്തിയതോടെയാണ് മത്സര ചിത്രം മാറിയത്.
പ്രചാരണത്തില്‍ മുന്നേറിയതിന് പിന്നാലെ ചര്‍ച്ച വികസനത്തിലേക്ക് മാറ്റാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പടെ മണ്ഡലത്തില്‍ കൃത്യമായി നടപ്പിലാകണമെങ്കില്‍ ബിജെപി പ്രതിനിധി വിജയിക്കണമെന്നും സന്ദീപ് വാര്യര്‍ ണ്ടിക്കാട്ടുന്നു. മണ്ഡലത്തിന്റെ ഓരം ചേര്‍ന്ന് ഒഴുകുന്ന നിളാ നദിയെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നാണ് സന്ദീപിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന്.