കൊല്ലം: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് പെന്ഷന് വിതരണം മണിക്കൂര്‍ നേരം തടസ്സപ്പെട്ടു. വയോധികര്‍ ഉള്‍പ്പടെയുള്ളവര്‍ കാത്തിരുന്നത് രണ്ട് മണിക്കൂറോളമാണ്. ഇന്നലെ രാവിലെ 10 മണിയോടെയാണു പെന്ഷന് ട്രഷറിയിലെ സെര്‍വര്‍ തകരാറിലായത്.
അവധി ദിനത്തിലും പെന്ഷന് കിട്ടുമെന്ന പ്രതീക്ഷയില്‍ നേരത്തേ തന്നെ ട്രഷറികളിലെത്തിയ പ്രായമായവര്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷം പ്രശ്നം പരിഹരിച്ച് ഉടന
ടി പെന്ഷന് നല്‍കുകയും ചെയ്തു.
ആദ്യം ടോക്കണ്‍ ലഭിച്ചവര്‍ക്കു പോലും ഉച്ചയോടെയാണു പെന്ഷന് തുക കയ്യില്‍ കിട്ടിയത്. കഴിഞ്ഞ മാസം ആദ്യവും സമാനമായ രീതിയില്‍ പെന്ഷന് വിതരണത്തിനു താമസം നേരിട്ടിരുന്നു.