ചാത്തന്നൂര്‍ : ‘ഉറപ്പാണ് എല്‍ഡിഎഫ്, കൂടെയുണ്ട് വിദ്യാര്‍ത്ഥികള്‍’ എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ വീടുകളിലേയ്ക്ക്. എല്‍ഡിഎഫ് ചാത്തന്നൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ജിഎസ് ജയലാലിന് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ നേരിട്ടിറങ്ങുന്നത്.
വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘുലേഖകളുമായാണ് വോട്ട് അഭ്യര്‍ത്ഥന നടത്തുന്നത്. മുഴുവന്‍ ബൂത്ത് മേഖലകളിലും പോയി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് തീരുമാനം.