തിരുവനന്തപുരം: കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി അധികൃതര്‍. പ്രളയബാധിത മേഖലയായ കേരളത്തിലേക്ക് സഞ്ചരിക്കരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. കാലവര്‍ഷം ശക്തമായതും മണ്ണിടിച്ചില്‍ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് അപകടമേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന് വ്യാഴാഴ്ച തന്നെ നിര്‍ദേശം നല്‍കിയത്.
കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും 22 പേരാണ് വ്യാഴാഴ്ച മാത്രം മരിച്ചത്. 24 ഡാമുകളാണ് ഇതിനകം തുറന്നത്. പ്രശ്നം അതീവ ഗുരുതരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വിശേഷിപ്പിച്ചത്.