തിരുവനന്തപുരം: വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍ തുടങ്ങി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പല ആയുധങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സര്‍ക്കാരിനെയും നേതൃത്വത്തെയും സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന് ജനം ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍, ശബ്ദാനുകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സംഭാഷണങ്ങള്‍ ഇങ്ങനെ പലതും പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന് എപ്പോഴാണ് എതിരാളികള്‍ മനസിലാക്കുകയെന്നും പിണറായി വിജയന് ചോദിച്ചു.
‘പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകളുടെ പകര്‍പ്പുകള്‍, ശബ്ദാനുകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സംഭാഷണങ്ങള്‍ ഇങ്ങനെ പലതും പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതൊന്നും മതിയാവില്ലെന്ന് എപ്പോഴാണ് മനസിലാവുകയെന്ന് അറിയില്ല.
സംഘ്പരിവാറിന്റെ കൈപിടിച്ച് കേന്ദ്ര ഏജന്‍സികളുടെ അകമ്പടിയോടെ എല്‍ഡിഎഫിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ യുഡിഎഫിന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ റോള്‍ തന്നെ ഇല്ലാതാവും. എല്‍ഡിഎഫ് സര്‍ക്കാരിനെയും നേതൃത്വത്തെയും സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിന് ജനം ബാലറ്റിലൂടെ മറുപടി നല്‍കും. ജനവിധി നാടിന്റെ വികസനത്തിനുള്ളതാണ്. വികസന വിരോധികളെ അവര്‍ മൂലക്കിരുത്തും’, അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാരിനെതിരെ ഉന്നയിച്ച ഒരു ആരോപണം പോലും വിശ്യാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്യാസ്യതയാണ് തകരുന്നത്. അതിന് ഉദാഹരണമാണ് എല്‍ഡിഎഫ് അനുകൂല ജനമുന്നേറ്റത്തില്‍ തെളിയുന്നത്. തെരഞ്ഞെടുപ്പ് സര്‍വ്വേകളിലും അത് പ്രതിഫലിച്ചു. ആ യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പിടിവിട്ടുപോയവരുടെ അവസാനത്തെ ശ്രമമാണ് അപവാദ പ്രചരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.