തിരുവനന്തപുരം : ഈ തെരഞ്ഞെടുപ്പ് പുതിയ ചരിത്രമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇത്തവണ കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകില്ലെന്നും ഇവിടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുന്നതും ശ്രമം നടത്തുന്നതും ബിജെപിയാണെന്നും സുരേന്ദ്രന് പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു കെ സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന് ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ചോദ്യം ചോദിക്കുമ്പോള്‍ അത് മറ്റ് തലത്തിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്നു എന്നും കെ സുരേന്ദ്രന് ആരോപിച്ചു.
അഭിപ്രായ സര്‍വ്വേകള്‍ പിണറായി വിജയനെ വാഴ്ത്തപ്പെട്ടവനായി കാണിക്കുന്നു. ഇത്തവണ കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകില്ല. ഇവിടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിക്കുന്നതും ശ്രമം നടത്തുന്നതും ബിജെപിയാണ്. ഈ തെരഞ്ഞെടുപ്പ് പുതിയ ചരിത്രം ഉണ്ടാക്കും. എന്‍ഡിഎയുടെ ഉദയമാണ് കാണാന്‍ പോകുന്നത്. കൂടുതല്‍ സീറ്റില്‍ ത്രികോണ പോരാട്ടം ഉണ്ടെന്നും സുരേന്ദ്രന് വ്യക്തമാക്കി.
സര്‍വ്വേകളെല്ലാം എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വോട്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ്. അതിനായി പല മാര്‍ഗങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.