കണ്ണൂര്‍: കോവിഡ് വ്യാപനം കാരണം തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. രണ്ട് മാസം കൊണ്ട് കേരളത്തില്‍ കോവിഡ് വാക്സിനേഷന് എടുക്കുന്നതിന്റെ ഗുണമുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നത്. ആള്‍ക്കൂട്ടം ഉണ്ടാവുന്നുണ്ടെങ്കിലും മാസ്ക് ഉപയോഗിക്കാന്‍ എല്ലാവര്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്നലെ സംസ്ഥാനത്ത് 2389 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു.
അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 58,557 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. 4.08 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24650 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.