തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന കഴക്കൂട്ടം ഈ തെരഞ്ഞെടുപ്പില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കും. എന്നാല്‍ കഴക്കൂട്ടത്ത് ത്രികോണ മത്സരമില്ലെന്നും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്നും ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് വ്യക്തമാക്കുന്നു.
യുഡിഎഫിന്റെ പ്രവര്‍ത്തനം വളരെ നിര്ജ്ജീവമാണെന്നതാണ് ഇതിന് കാരണമായി ശോഭ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഇത്തവണ വിജയത്തിന് വഴിമാറുമെന്ന ശുഭപ്രതീക്ഷയിലാണ് ശോഭാ സുരേന്ദ്രനും പാര്‍ട്ടിയും
ശബരിമല വിഷയം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് കഴക്കൂട്ടം.
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ് അതിന് കാരണമെന്ന് ശോഭ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ മുന്നേറ്റം എല്‍ഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ ഉണ്ടായ ആസൂത്രിതമായ ആക്രമണം ഇതിന് തെളിവാണെന്നും ശോഭ പറയുന്നു.
ഏറെ വൈകിയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെങ്കിലും ശോഭാ സുരേന്ദ്രന് വന്നതോടെ ബിജെപിക്ക് വിജയം ഉറപ്പിച്ചിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. അവസാനലാപ്പിലേക്ക് കടന്നതോടെ പ്രചരണത്തിന്ഖെ ആവേശവും ചൂടും വര്‍ധിച്ചിരിക്കുകയാണ്.