കോട്ടയം: പ്രചരണത്തിനിടെ വീണ് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പരിക്ക്. കാഞ്ഞിരപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് കണ്ണന്താനം. വീഴ്ചയില്‍ അദ്ദേഹത്തിന്റെ വാരിയെല്ലിനാണ് ക്ഷതമേറ്റതെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. പൂര്‍ണ്ണമായും വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അതേസമയം, പ്രചാരണം തുടരുമെന്ന് കണ്ണന്താനം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം സംഭവിച്ചത്. പ്രചരണം തകൃതിയായി നടക്കുന്ന വേളയില്‍ സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റതിന്റെ ആശങ്കയിലാണ് ബിജെപി നേതൃത്വവും. കൃത്യമായി പ്രചരണം നടത്താനാകുമോ എന്ന ആവലാതിയാണ് നേതൃത്വത്തിന്.