എറണാകുളം: നെട്ടൂരില്‍ സ്കൂള്‍ ബസ് പാടത്തേക്ക് ചരിഞ്ഞു. കുട്ടികള്‍ ആരും ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. കുട്ടികളെ കയറ്റാന്‍ സ്കൂളില്‍നിന്നു പോകും വഴി നെട്ടൂര്‍ കോലാടത്ത് ബണ്ട് റോഡില്‍ ആയിരുന്നു അപകടം.
ഡ്രൈവറും ആയയും മാത്രമായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. വീതി കുറഞ്ഞ റോഡിലൂടെ ബസ് ഓടിച്ചതാണ് അപകട കാരണം. പോലീസും നാട്ടുകാരും ചേര്‍ന്നു ബസ് പൊക്കി മാറ്റി.