കൊച്ചി: ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകി സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. ഇന്ന് 160 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 33,360 രൂപയായി. 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4170 രൂപയായി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. കഴിഞ്ഞ ദിവസം 240 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. തുടര്‍ന്ന് ശനിയാഴ്ച 160 രൂപ കൂടിയ സ്വര്‍ണവില ഇന്ന് വെള്ളിയാഴ്ചത്തെ വിലയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
മാസത്തിന്റെ തുടക്കത്തില്‍ 34,440ല്‍ എത്തിയ വില നാലു ദിവസം പിന്നിട്ടപ്പോഴേക്കും മാസത്തെ കുറഞ്ഞ നിരക്കായ 33,160ല്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.