കണ്ണൂര്‍: മാഹി റെയില്‍വേ സ്റ്റേഷന് സമീപം അഴിയൂരില്‍ ആറ് ബോംബുകള്‍ കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെവിടയിലെ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
ഒരു സ്റ്റീല്‍ ബോംബും അഞ്ച് നാടന്‍ ബോംബുകളുമാണ് കണ്ടെത്തിയത്. സമീപവാസിയായ സ്ത്രീ പറമ്പിലെ നാഗത്തറയില്‍ വിളക്ക് കത്തിക്കാന്‍ വന്നപ്പോഴാണ് ബോംബ് കണ്ടത്. സംഭവം അറിഞ്ഞ് പരിഭ്രാന്തരായ നാട്ടുകാര്‍ സ്ഥലത്ത് തടിച്ച് കൂടി. വിവരമറിഞ്ഞെത്തിയ ചോമ്പാല്‍ പോലീസും ബോംബ് സ്ക്വാഡും ബോംബുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ആളൊഴിഞ്ഞ പ്രദേശമായ ഇവിടങ്ങളില്‍ രാത്രി കാലങ്ങളില്‍ അപരിചതര്‍ എത്താറുണ്ടെന്ന് പരിസരവാസികള്‍ പോലീസിനോട് പറഞ്ഞു. വലിയ ഗ്രൗണ്ട് അടക്കമുള്ള പ്രദേശം രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ താവളമായിട്ട് മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.