കുളത്തൂപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്സോ കേസ് പ്രകാരം ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സംഭവത്തില്‍ പ്രതിയെ വീണ്ടും പോലീസ് പിടികൂടി. കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയത്.
കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്ത് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി വീണ്ടും പീഡനത്തിനിരയാക്കിയത്. ഒരുവര്‍ഷംമുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.