കൊല്ലം: കൊല്ലം ചടയമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. അതിക്രമം തടയാന്‍ ശ്രമിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്നു മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് കണ്ടെത്തിയത്. അഞ്ചല്‍ കുരുവിക്കോണം സ്വദേശിയായ ഇരുപതുകാരന് സുധിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം പതിനെട്ടാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പരീക്ഷ എഴുതാനായി പോയ പെണ്‍കുട്ടിയെ ചടയമംഗലത്ത് സ്കൂളിന് സമീപത്ത് വച്ച് ശല്യപ്പെടുത്തുകയും എതിര്‍ത്തതിനെ തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ മുഖത്ത് അടിക്കുകയുമായിരുന്നു.
സംഭവത്തിന് ശേഷം, പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്കി. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എന്നാല്‍, ഇയാള്‍ ഒളിവില്‍ പോയി. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊല്ലം പുന്നലയിലെ യുവാവിന്റെ ഒളിയിടം പോലീസ് കണ്ടെത്തിയത്.