കുണ്ടറ: മൂന്ന് വയസുകാരന് സ്റ്റീല്‍ കലത്തില്‍ കുടുങ്ങി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു. അഗ്നിശമന സേനാംഗങ്ങളാണ് കുട്ടിയെ കലത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. കുളപ്പാടം സലീനാമന്സിലില് മുഹമ്മദ് അബൂബക്കറാണ് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ സ്റ്റീല്‍ കലത്തിനുള്ളില്‍ അകപ്പെട്ടത്.
കുണ്ടറ അഗ്നിരക്ഷാനിലയത്തിലെത്തിച്ചതിനെ തുടര്‍ന്ന് സേനാംഗങ്ങള്‍ മെറ്റല്‍ കട്ടര്‍ ഉപയോഗിച്ച് സ്റ്റീല്‍ കലം മുറിച്ച് പരിക്കില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ ഓഫിസര്‍ എസ്. സുനിലിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍ അജീഷ് കുമാര്‍, ജിനുരാജ്, സഞ്ജയന്, വിഷ്ണു, എബിന്, ഹോംഗാര്‍ഡ് സുരേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.