കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റില്‍ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. ഗണ്‍മാന്റെ തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്.
തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. തോക്കില്‍ തിര നിറച്ചത് ശരിയാകാത്തത് എ ആര് ക്യാമ്പിലെ ടെക്കനിക്കല്‍ സ്റ്റാഫ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. വെടിപൊട്ടിയതില് ആര്‍ക്കും പരിക്കേറ്റിട്ടില്ല.