തിരുവനന്തപുരം: ഓണം ബക്രീദ് ഉത്സവസീസണില്‍ എല്ലാ അവശ്യവസ്തുക്കളും ജനങ്ങള്‍ക്ക് ന്യായവിലക്ക് ലഭ്യമാക്കുക ലക്ഷ്യത്തോടെ സപ്ലൈകോ മെട്രോഫെയര്‍ ആരംഭിച്ചു. സപ്ലൈകോ മെട്രോഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
1600 സ്റ്റാളുകള്‍ ആണ് സപ്ലൈകോ ഓണം ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. വിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ ഇത്തരം ഫെയറുകള്‍ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ഓണാഘോഷങ്ങള്‍ക്കൊപ്പം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കൂടി ജനങ്ങള്‍ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സബ്സീഡി ഇനത്തില്‍ അരി പയറുവര്‍ഗം പലവ്യഞ്ജനം മുതലായവയും. നോണ്‍ സബ്സീഡി ഇനത്തില്‍ മറ്റ് അവശ്യ സാധാനങ്ങളും സപ്ലൈകോയുടെ ഓണം ബക്രീദ് വിപണിയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്.