കോട്ടയം : രാജ്യത്ത് കുതിച്ചുയരുന്ന പെട്രോള്‍ ഡീസല്‍ വിലയില്‍ പരിഹാരമുണ്ടാകുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ധന വില വര്‍ധനവ് രാജ്യം നേരിടുന്ന വലിയ പ്രശ്നം തന്നെയാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം തുറന്നുപറഞ്ഞു.
പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ പരിഹാരമുണ്ടാകുമെന്നും എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നമല്ലിതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. ‘ഇന്ധനവില വര്‍ധനവ് അംഗീകരിക്കുന്നു. ഇതൊന്നും പ്രശ്നമല്ലെന്ന് പറയുന്നില്ല.
എല്ലാ പ്രശ്നങ്ങള്‍ക്കും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. കോണ്‍ഗ്രസും എല്ലാവരും കൂടി ഭരിച്ചിട്ട് ഇവിടെ എല്ലാം കൂടി കുളമാക്കിയിട്ടിരിക്കുകയാണ്. അത് നമുക്ക് മൂന്ന് വര്‍ഷം കൊണ്ടോ അഞ്ചു വര്‍ഷം കൊണ്ടോ തീര്‍ക്കാന്‍ പറ്റില്ല.”- അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
”കുറെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടു. ബിസിനസ് തുടങ്ങാനുള്ള അന്തരീക്ഷമുണ്ടാക്കി. ഇനി അടുത്ത സ്റ്റേജിലേക്ക് നമ്മള് പോവും. പെട്രോളിന്റെ വില ഒരു പ്രശ്നമാണ്. അതിന് പരിഹാരം ഉണ്ടാക്കണമെന്നും കണ്ണന്താനം വ്യക്തമാക്കി.