കൊല്ലം: പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു. കൊല്ലം ജില്ലയിലാണ് സംഭവം. പുത്തൂര്‍ മാവടി സുശീല ഭവനില്‍ സോമദാസ്(63) ആണ് സമയം വൈകിയതിനെ ചൊല്ലി ഭാര്യ സുശീല(58)യെ കൊലപ്പെടുത്തിയത്.
രാവിലെ കൃഷിയിടത്തിലെ ജോലിക്കിടെ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ഭക്ഷണം തയ്യാറായില്ലെന്ന് സുശീല അറിയിച്ചത്. തുടര്‍ന്ന് ക്ഷുഭിതനായ സോമദാസ് സമയം വൈകിയതിനെച്ചൊല്ലി സുശീലയുമായി വഴക്കുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ സോമദാസ് സുശീലയുടെ തലയ്ക്ക് മരക്കഷ്ണം വെച്ച് അടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുശീല ഉടന്‍തന്നെ ബോധരഹിതയായി നിലത്തുവീണു. ഇതോടെ സോമദാസ് സമീപത്തെ കടയിലെത്തി വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് സുശീലയെ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് സോമദാസിനെ കസ്റ്റഡിയിലെടുത്തു. സോമദാസിന്റെ രണ്ടാംഭാര്യയാണ് സുശീല.