തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. പിസി തോമസ് വിഭാഗവുമായി ലയിച്ച് പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആയി മാറിയ സാഹചര്യത്തില്‍ അയോഗ്യത ഒഴിവാക്കുന്നതിനാണ് രാജി.
തൊടുപുഴയില്‍നിന്നുള്ള എംഎല്‍എയാണ് പിജെ ജോസഫ്. കടുത്തുരുത്തിയില്‍നിന്നുള്ള ജനപ്രതിനിധിയാണ് മോന്‍സ് ജോസഫ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ് രാജി. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ ആയാണ് ഇരുവരും കഴിഞ്ഞ തവണ ജയിച്ചത്.
എംഎല്‍എ പദവി രാജിവയ്ക്കുന്നതാണു നല്ലതെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പിന് മുമ്പേയുള്ള രാജി.
ഇരുവര്‍ക്കും മത്സരിക്കാനുള്ള ചിഹ്നത്തിലും ഏകദേശധാരണയായിട്ടുണ്ട്. തെങ്ങിന്തോപ്പോ ട്രാക്ടറോ ഉള്‍പ്പെടെയുള്ള ചിഹ്നങ്ങള്‍ അപേക്ഷിക്കാം. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടില ചിഹ്നത്തിലായിരുന്നു ഇരുവരും മത്സരിച്ചത്. പിളര്‍പ്പിന് ശേഷം രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിയുള്ള കോടതി വിധി വന്നതിന് ശേഷം ചിഹ്നത്തിന്റെ കാര്യത്തില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.