ന്യൂഡല്‍ഹി: എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് സ്റ്റേ. അധ്യാപകനും പൊതു പ്രവര്‍ത്തകനുമായ സലീം മടവൂരും, എ എന്‍ അനുരാഗും സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്.
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കു മത്സരിക്കാന്‍ ഇളവനുവദിക്കുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സലീം മടവൂരും, എ എന്‍ അനുരാഗും സുപ്രീംകോടതിയില്‍ പോയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട 1951 ലെ നിയമത്തിന്റെ കൃത്യമായ നിര്‍വചനം അല്ല ഹൈക്കോടതി നടത്തിയത് എന്നായിരുന്നു ഇവരുടെ വാദം. അതേസമയം
ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ കഴിയും.