കണ്ണൂര്‍: വേനലില്‍ വെന്തുരുകുകയാണ് കടലും മത്സ്യത്തൊഴിലാളികളും. ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ പലര്‍ക്കും കടലില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയായി. ഈ സാഹചര്യത്തില്‍ മത്സ്യലഭ്യതയിലും കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളെക്കാള്‍ കഷ്ടിച്ച് 20 ശതമാനം മത്സ്യം മാത്രമാണ് ഇപ്പോള്‍ ജില്ലയിലെ കടലില്‍ നിന്നു ലഭിക്കുന്നുള്ളൂ.
ലഭ്യത കുറഞ്ഞതോടെ മത്സ്യ കയറ്റുമതിയുലും കുറവ് വന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയൊന്നും കടലിലെ ചൂട് കുറയാന്‍ ഇടയാക്കിയിട്ടില്ല. കടലില്‍ പോകാന്‍ കഴിയാത്തത്, കത്തിക്കയറുന്ന വെയിലാണു കടലിലെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടലില്‍ പോകാതിരിക്കുമ്പോള്‍, കേടായ വലകളും ബോട്ടുകളും നന്നാക്കാന്‍ സമയം ഉപയോഗപ്പെടുത്തുകയാണു മത്സ്യത്തൊഴിലാളികള്‍.
ആയിക്കര അഴീക്കോട് ഹാര്‍ബറുകളില്‍ 80 ശതമാനം വള്ളങ്ങളും തീരത്ത് അടുപ്പിച്ചിരിക്കുകയാണ്. കടലില്‍ അധികം ദൂരത്തിലല്ലാതെ ചെറുബോട്ടുകളില്‍ മാത്രമാണ് മീന്‍ പിടിക്കാനായി പോകുന്നത്.