കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. കടുത്ത പോരാട്ടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് വിവിധ പാര്‍ട്ടികള്‍. ശബരിമല വിഷയം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിരിക്കുകയാണ് ഇത്തവണയും കോണ്‍ഗ്രസ്.
ശബരിമലയ്ക്ക് വേണ്ടി നിയമ നിര്‍മാണം നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ ശബരിമലയ്ക്ക് വേണ്ടി നിയമ നിര്‍മാണം നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളെ കൈയ്യിലെടുക്കാനാണ് ലക്ഷ്യം. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് പറഞ്ഞ ചെന്നിത്തല വിശ്വാസങ്ങളെ തകര്‍ത്ത മുഖ്യമന്ത്രിയോട് പകരം ചോദിക്കാന്‍ ജനം കാത്തിരിക്കുകയാണെന്നും അവകാശപ്പെട്ടു.
എന്നാല്‍ ശബരിമലയില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ചെന്നിത്തലയുടെ പ്രസ്താവന. വിഷയത്തില്‍ സര്‍ക്കാരിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നിലപാടെന്താണെന്ന് വ്യക്തമാക്കാനാണ് എന്‍സ്എസ് ആവശ്യപ്പെടുന്നത്. ശബരിമല നിലപാടില്‍ മാറ്റമില്ലെന്ന് യെച്ചൂരി പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ചത് ശരിയായ നിലപാടായിരുന്നുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്തിനാണ് മാപ്പ് പറഞ്ഞതെന്ന് അറിയില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.