കൊല്ലം: പ്രതിരോധ വാക്സീന് രണ്ടു ഡോസ് സ്വീകരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരിക്കു കൊവിഡ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നിനാണ് ഇവര്‍ രണ്ടാം ഡോസ് സ്വീകരിച്ചത്. 2 ദിവസം മുന്‍പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വാക്സീന്റെ 2 ഡോസ് സ്വീകരിച്ച ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ കോവിഡിനെതിരായ ആന്റിബോഡി ശരീരത്തില്‍ ഉല്പാദിപ്പിക്കുകയുള്ളൂവെന്നും അതിനാല്‍ ഇക്കാലയളവില്‍ ജാഗ്രത തുടരണമെന്നും ജില്ലാ ഡപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര് സന്ധ്യ പ്രതികരിച്ചു.
മുന്കരുതലുകളില് വീഴ്ച സംഭവിച്ചാല്‍ കോവിഡ് പോസിറ്റീവാകാന്‍ സാധ്യതയുണ്ട്. വാക്സീന് സ്വീകരിച്ച ശേഷം 2 ആഴ്ചയ്ക്കുള്ളില്‍ പനിയോ ശാരീരിക അസ്വസ്ഥതയോ അനുഭവപ്പെട്ടാല്‍ നിര്‍ബന്ധമായും പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.