നെടുമ്പാശ്ശേരി: ഒരു കിലോയിലധികം ഹാഷിഷ് വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ തൃശ്ശൂര്‍ സ്വദേശിനി പിടിയില്‍. തൃശ്ശൂര്‍ വെങ്ങിണിശ്ശേരി താഴേക്കാട്ടില്‍ 33കാരിയായ രാമിയ ആണ് അറസ്റ്റിലായത്. 1.210 ഗ്രാം ഹാഷിഷാണ് ഇവരില്‍നിന്നു പിടിച്ചത്. ചൊവ്വാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ബഹ്റൈനിലേക്ക് പോകാനെത്തിയതാണിവര്.
ദേഹ പരിശോധനയ്ക്കിടെ സിഐഎസ്എഫ് വിഭാഗമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അടിവസ്ത്രങ്ങള്‍ക്കുള്ളിലും അരയിലും ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് പിടികൂടിയത്. ഇവരെ നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിടികൂടിയ ഹാഷിഷിന് അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയോളം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു.
ഇവര്‍ മുന്‍പും ഗള്‍ഫില്‍ പോയിട്ടുണ്ട്. അവസാനം പോയപ്പോള്‍ 10 ദിവസമാണ് ഗള്‍ഫില്‍ തങ്ങിയത്. മുമ്പും ഇവര്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ എന്നും ഇവര്‍ക്ക് ആരാണ് മയക്കുമരുന്ന് കൈമാറിയിരിക്കുന്നതെന്നുമുള്പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.