തൃശ്ശൂര്‍: സ്ത്രീ സംവരണത്തിന് വേണ്ടി കേരളത്തില്‍ നിന്നൊരു എംപി പോലും ഇനി ബഹളം വെക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി എംപി. ലതിക സുഭാഷിന്റെ അവസ്ഥ തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയിലെ വനിതാ പ്രാതിനിധ്യത്തെ പറ്റി സൂചിപ്പിച്ചപ്പോഴായിരുന്നു മാധ്യമങ്ങളോട് സുരേഷ് ഗോപിയുടെ പ്രതികരണം.
ലതിക സുഭാഷിന്റെ അവസ്ഥ വേദനിപ്പിക്കുന്നതാണ്, എന്നാല്‍ ഇതേപറ്റി താന്‍ കൂടുതലായൊന്നും പറയുന്നില്ല. എന്നാല്‍ 33% സ്ത്രീ സംവരണത്തിന് വേണ്ടി കേരളത്തില്‍ നിന്നൊരു എംപി പോലും ഇനി ബഹളം വെക്കേണ്ടതില്ല, സുരേഷ് ഗോപി പ്രസ്താവിച്ചു.
‘പാര്‍ലമെന്റില്‍ ഇതിനു വേണ്ടി വാദിക്കാന്‍ എന്റെ പാര്‍ട്ടി ഉള്‍പ്പടെ ഒരു പാര്‍ട്ടിക്കാര്‍ക്കും അര്‍ഹത ഇല്ല’. എന്നും സുരേഷ് ഗോപി പറഞ്ഞു. ‘പാര്‍ട്ടി പറയുന്നത് പോലെ ഞാന്‍ അനുസരിക്കും. ഒരു തെരഞ്ഞെടുപ്പും എളുപ്പമാണെന്ന് കരുതുന്നില്ല. മണ്ഢലത്തിലെത്തിയാലാണ് അവിടുത്തെ പ്രശ്നങ്ങള്‍ തിരിച്ചറിയാനും, പരിഹരിക്കാനും ആകൂ. എന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് മനസ്സിലാക്കിയവര്‍ അതിനോട് വേണ്ടവിധം തന്നെ പ്രതികരിക്കും എന്നാണ് കരുതുന്നത്’, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രി വിടുകയാണെന്നും പത്തു ദിവസത്തെ വിശ്രമത്തിനു ശേഷം മാത്രമേ തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാനാവൂ എന്നും സുരേഷ് ഗോപി അറിയിച്ചു.