തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇടതും വലതും ഭരണം വന്നു പോയെങ്കിലും ഇതുവരെ വികസനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍. മെച്ചപ്പെട്ട ജീവിതം എന്ന വിഷയമാണ് ഞാന്‍ ഇവിടെ തുറന്നു കാണിക്കാന്‍ ആഗ്രഹിക്കുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ കാരണക്കാരനായ ദെവത്തിനും കുടുംബത്തിനും ബിജെപി നേതാക്കള്‍ക്കും കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു. ” ഇതിന് കാരണക്കാരായ ദൈവത്തിനും കുടുംബത്തിനും ബിജെപി നേതാക്കള്‍ക്കും നന്ദി. പൊതുരംഗത്ത് മുപ്പത് വര്‍ഷമായി ഉണ്ടെങ്കിലും രാഷ്ട്രീയത്തില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതു തന്നെ ഈ അടുത്താണ്.
തിരുവനന്തപുരത്ത് ഇടതും വലതും ഭരണം വന്നു പോയിട്ടുണ്ട്. മെച്ചപ്പെട്ട ജീവിതം എന്ന വിഷയമാണ് ഞാന്‍ ഇവിടെ തുറന്നു കാണിക്കാന്‍ ആഗ്രഹിക്കുന്നത്. ശംഖുമുഖം തുറമുഖത്തിന്റെ അവസ്ഥ തന്നെ ഉദാഹരണം. വികസനങ്ങള്‍ ഉണ്ടാകുന്നില്ല. കേരളത്തിലേയ്ക്ക് പദ്ധതികള്‍ നേരിട്ടു കൊണ്ടു വരാന്‍ ശ്രമിക്കും.” -കൃഷ്ണകുമാര്‍ പറഞ്ഞു.
കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വിട്ടു കൊടുക്കും.അതേസമയം 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും ജനവിധി തേടും.
മെട്രോമാന് ഇ.ശ്രീധരന് പാലക്കാട് സീറ്റില്‍ മത്സരിക്കും, കുമ്മനം രാജശേഖരന് നേമത്തും, പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭന് ധര്‍മ്മടത്ത് മത്സരിക്കും. സുരേഷ് ഗോപി തൃശ്ശൂരിലും അല്‍ഫോണ്‍സ കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കും. മുന്‍ കോഴിക്കോട് സര്‍വകലാശാല വിസി അബ്ദുള്‍ സലാം തിരൂരില്‍ മത്സരിക്കും.