കോട്ടയം: കുമ്പസാരം മറയാക്കി ലൈംഗിക ചൂഷണം ചെയ്ത സംഭവത്തില്‍ പ്രതികളായ ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സഭാ മാനേജിങ് കമ്മിറ്റി യോഗത്തില്‍ സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വീതീയന്‍ കാതോലിക്കാബാവ.
കുറ്റം തെളിഞ്ഞാല്‍ ഇവരുടെ പൗരോഹിത്യം വിലക്കും. കുറ്റം തെളിയുന്നതു വരെ കൂദാശകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും കാതോലിക്കാബാവ അറിയിച്ചു. മാധ്യമങ്ങള്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും അതിന് വരെ പഴിച്ചിട്ട് കാര്യമില്ലെന്നും കാതോലിക്ക ബാവ പറഞ്ഞു.
സഭയെ മാധ്യമങ്ങള്‍ വേട്ടയാടുന്നു എന്ന അംഗങ്ങളുടെ പരാമര്‍ശത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. പൗരോഹിത്യത്തിന് നിരക്കാത്ത രീതിയില്‍ പെരുമാറിയ വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചൊവ്വാഴ്ച ദേവലോകം അരമനയില്‍ ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസില്‍ ധാരണയായിരുന്നു.