തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന് പാലക്കാട് നിന്നും കുമ്മനം രാജശേഖരന് നേമത്ത് നിന്നും മത്സരിക്കും.
കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. കാട്ടാക്കട: പികെ കൃഷ്ണദാസ്, ധര്‍മടം: സി കെ പത്മനാഭന്, തൃശൂര്‍: സുരേഷ് ഗോപി, കാഞ്ഞിരപ്പള്ളി: അല്‍ഫോണ്‍സ് കണ്ണന്താനം, തിരൂര്‍: അബ്ദുള്‍ സലാം, മാനന്തവാടി: മണിക്കുട്ടന്,
തിരുവനന്തപുരം: സി കൃഷ്ണകുമാര്‍, ഇരിഞ്ഞാലക്കുട: ജേക്കബ് തോമസ്.
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പട്ടിക പുറത്തു വന്നുവെങ്കിലും കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആരെന്നു പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര സഹമന്ത്രി വി മുരളീധരന് കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ക്കുറിച്ചുള്ള സൂചനകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.