കൊച്ചി: 13 വയസുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. എലഞ്ഞി കുളത്തില്‍ കുളിക്കാനിറങ്ങിയ കുന്നത്തേരി സ്വദേശികളായ അബ്ദുള്‍ റഹ്മാന്, ഫര്‍ദ്ദിന്‍ എന്നിവരാണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. 15 കുട്ടികള്‍ ഒരുമിച്ച് കുളത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു. അതിനിടെ കുളത്തിലെ ആഴം കൂടിയ ഭാഗത്തെത്തിയ അബ്ദുള്‍ റഹ്മാനും ഫര്ദ്ദിനും മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട കൂടെയുണ്ടായിരുന്ന മറ്റുകുട്ടികള്‍ നിലവിളിച്ചു.
ഇതേകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ മാറ്റി.