കൊട്ടിയൂര്‍: പന്നിയാംമലയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. വീട്ടിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു ശേഖരമാണ് കണ്ണൂര്‍ ബോംബ് സ്ക്വാഡും കേളകം പോലീസും ചേര്‍ന്ന് പിടി കൂടി. തൈപ്പറമ്പില്‍ വിശ്വ (60)ന്റെ വീട്ടില്‍ നിന്നാണ് വെടിമരുന്നും പടക്കങ്ങളും അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്.
4 കിലോ സള്‍ഫര്‍, 5 കിലോ ക്ലോറൈഡ്, 2 കിലോ അലുമിനിയം പൗഡര്‍, 25 പടക്കങ്ങള്‍, പടക്കം ഉണ്ടാക്കുന്നതിനുള്ള തിരികള്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. അതേസമയം, വിശ്വന് ഒളിവിലാണ്. സ്ഫോടക വസ്തുക്കള്‍ കൈവശം വച്ചതിന് വിശ്വന് എതിരെ മുന്‍പും കേസ് എടുത്തിട്ടുണ്ട്. പന്നിയാംമലയിലെ വീട്ടില്‍ വിശ്വന് ഒറ്റയ്ക്കാണ് താമസം. ഇന്നലെ ഉച്ചയ്ക്കാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്.