തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകി സ്വര്‍ണവില വീണ്ടും താഴേക്ക്. ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില.
33,480 രൂപയായിരുന്നു രണ്ട് ദിവസം മുമ്പ് പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം താഴ്ന്ന് 1,718 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24കാരറ്റ് സ്വര്‍ണത്തിന്റെ വില 44,731 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Indian Traditional wedding Gold Necklace[/caption]
വ്യാഴാഴ്ച 280 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 33,720 രൂപയായി. 4215 രൂപയാണ് ഗ്രാമിന്റെവില. ഇന്ന് സ്വര്‍ണവില വീണ്ടും താഴ്ന്നു. ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്.