ആലപ്പുഴ: വയോധികയെ ക്രൂരമായി മര്‍ദിച്ച ഹോം നഴ്സ് അറസ്റ്റില്‍. ആലപ്പുഴയിലാണ് സംഭവം. കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിനയാണ് അറസ്റ്റിലായത്. ചെട്ടികുളങ്ങര സ്വദേശി വിജയമ്മയ്ക്കാണ് (78) പരിക്കേറ്റത്. വിജയമ്മയുടെ തുടയെല്ല് പൊട്ടിയതായി ബന്ധുക്കള്‍ പറയുന്നു.
ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. ഡൈനിംഗ് റൂമില്‍ അറിയാതെ മലമൂത്ര വിസജര്‍നം നടത്തിയതിനെ തുര്‍ന്നാണ് ഹോം നഴ്സ് മര്‍ദിച്ചതെന്നാണ് വിവരം. എന്നാല്‍ വിജയമ്മ വീണ് തറയില്‍ വഴുതി വീണ് പരിക്കേറ്റെന്നാണ് ഫിലോമിന ബന്ധുക്കളെ അറിയിച്ചത്.
ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ വിജയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണതിനെ തുടര്‍ന്നുണ്ടായ പരിക്കല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് ഫിലോമിനയുടെ ക്രൂരത വെളിവായത്. വിജയമ്മയുടെ മകനും ഭാര്യയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിജയമ്മയെ ഫിലോമിന മര്‍ദ്ദിച്ചതായി വ്യക്തമായി.
വലിയ കമ്പി വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്.